വിനോദകരവും കുടുംബത്തിന് അനുയോജ്യവുമായ, കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ഒരു ഇടം എന്ന നിലയിലാണ് YouTube Kids സൃഷ്ടിച്ചിരിക്കുന്നത്. YouTube Kids ആപ്പിൽ കുട്ടികൾക്കുള്ള പ്രചാരത്തിലുള്ള വീഡിയോകളും വ്യത്യസ്തമായ പുതിയ ഉള്ളടക്കവുമുണ്ട്, കുട്ടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന തരത്തിൽ അവ ലഭ്യമാക്കിയിരിക്കുന്നു.
നിങ്ങളുടെ കുട്ടി ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ ചില വിശദാംശങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു:
YouTube Kids പ്രൊഫൈലുകൾ
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഉപകരണങ്ങളിൽ പ്രൊഫൈലുകൾ ലഭ്യമാകും:
- രക്ഷിതാവ് സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ, കൂടാതെ
- YouTube Kids ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുമ്പോൾ.
നിങ്ങൾക്ക് എട്ട് പ്രൊഫൈലുകൾ വരെ സൃഷ്ടിക്കാം. എങ്ങനെ പ്രൊഫൈൽ സൃഷ്ടിക്കാം എന്നറിയുക.
YouTube Kids-ലെ എല്ലാ വീഡിയോകളും അടുത്തറിയാൻ നിങ്ങളുടെ കുട്ടിയെ അനുവദിക്കുക എന്നതാണ് ഒരു ഓപ്ഷൻ. പ്രായം അടിസ്ഥാനമാക്കിയുള്ള 3 ഉള്ളടക്ക ക്രമീകരണങ്ങളിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാം:
- പ്രിസ്കൂൾ (4 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾ)
- ചെറിയ കുട്ടികൾ (5 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾ)
- മുതിർന്ന കുട്ടികൾ (9 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ)
ഞങ്ങളുടെ സ്വയമേവ പ്രവർത്തിക്കുന്ന സിസ്‌റ്റങ്ങൾ YouTube-ലെ വിപുലമായ വീഡിയോകളിൽ നിന്ന് ഉള്ളടക്കം തിരഞ്ഞെടുക്കുന്നു. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം ഒഴിവാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ എല്ലാ വീഡിയോകളും ഞങ്ങൾക്ക് നേരിട്ട് അവലോകനം ചെയ്യാൻ കഴിയില്ല, മാത്രമല്ല സ്വയമേവ പ്രവർത്തിക്കുന്ന ഏതൊരു സിസ്റ്റവും കുറ്റമറ്റതല്ല. അനുചിതമായ എന്തെങ്കിലും കണ്ടെത്തിയാൽ, നിങ്ങൾക്കത് ബ്ലോക്ക് ചെയ്യാം അല്ലെങ്കിൽ വേഗത്തിലുള്ള അവലോകനത്തിനായി റിപ്പോർട്ട് ചെയ്യാം.
നിങ്ങളുടെ കുട്ടിക്ക് ആക്സസ് ലഭിക്കുന്ന ഉള്ളടക്കം നിങ്ങൾ തന്നെ തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ (ഉള്ളടക്കത്തിന് നിങ്ങൾ തന്നെ അംഗീകാരം നൽകൽ). നിങ്ങൾ ഈ ഓപ്‌ഷൻ തിരഞ്ഞെടുത്താൽ, കുട്ടിക്ക് തിരയാനാകില്ല. ഈ ഓപ്ഷൻ നടപ്പാക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രക്ഷാകർതൃ നിയന്ത്രണങ്ങളും ക്രമീകരണവും സംബന്ധിച്ച YouTube Kids ഗൈഡ് പരിശോധിക്കുക.
നിങ്ങളുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായതെന്ന് കരുതുന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഏതുസമയത്തും ഈ ക്രമീകരണം മാറ്റാം. നിങ്ങളുടെ കുട്ടിയുടെ അനുഭവം കൂടുതലായി നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന വ്യത്യസ്ത ടൂളുകളും ക്രമീകരണവും ഞങ്ങൾ നൽകുന്നു, അവ ചുവടെ വിവരിച്ചിരിക്കുന്നു. രക്ഷാകർതൃ നിയന്ത്രണങ്ങളും ക്രമീകരണവും സംബന്ധിച്ച് കൂടുതലറിയുക.
YouTube Kids-ലെ വീഡിയോകൾ നിരവധി മാർഗ്ഗങ്ങളിലൂടെ കണ്ടെത്താം:
തിരയൽ
ഹോം സ്‌ക്രീനിലെ വീഡിയോകൾ
നിർദ്ദേശിച്ചിരിക്കുന്ന വീഡിയോകൾ
വീണ്ടും കാണുക
YouTube Kids-ൽ എന്തൊക്കെ രക്ഷാകർതൃ ക്രമീകരണങ്ങളാണ് ലഭ്യമാകുക?
- ഉള്ളടക്കം ബ്ലോക്ക് ചെയ്യൽ
- അംഗീകൃത ഉള്ളടക്കത്തിലേക്ക് മാത്രമായി ആക്സസ് പരിമിതപ്പെടുത്തൽ
- തിരയൽ ഓഫാക്കൽ
- ചരിത്രം മായ്ക്കൽ
- ചരിത്രം താൽക്കാലികമായി നിർത്തൽ
രക്ഷാകർതൃ നിയന്ത്രണങ്ങളും ക്രമീകരണവും സംബന്ധിച്ച് കൂടുതലറിയുക.
ആപ്പ് ഞങ്ങൾക്ക് നിരക്കില്ലാതെ നൽകാൻ കഴിയുന്ന തരത്തിൽ, പണമടച്ചുള്ള പരിമിതമായ പരസ്യങ്ങൾ (“പണമടച്ചുള്ള പരസ്യങ്ങൾ”) ഞങ്ങൾ അതിൽ അനുവദിക്കുന്നു. നിങ്ങളുടെ കുട്ടി ആപ്പിൽ ഒരു വീഡിയോ പ്ലേ ചെയ്യുമ്പോൾ അവർ, പണമടച്ചുള്ള പരസ്യം കണ്ടേക്കാം, പരസ്യത്തിന്റെ ആമുഖത്തോട് കൂടി “പരസ്യം” എന്ന് അതിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഈ പണമടച്ചുള്ള പരസ്യങ്ങൾ ഞങ്ങളുടെ പരസ്യം ചെയ്യൽ നയങ്ങൾ പാലിച്ചിരിക്കണം, ഉദാഹരണത്തിന്, ഭക്ഷണവും പാനീയവും പോലുള്ള ചില വിഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നു. YouTube Kids-ലെ പരസ്യങ്ങൾ, ഞങ്ങളുടെ പരസ്യം ചെയ്യൽ നയങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതലറിയുക.
YouTube-ൽ ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ പണമടച്ചുള്ള പരസ്യങ്ങളല്ലാത്തതിനാൽ അവ പരസ്യമായി അടയാളപ്പെടുത്താറില്ല, അവ ഞങ്ങളുടെ പരസ്യം ചെയ്യൽ നയങ്ങൾക്ക് വിധേയവുമല്ല. ആപ്പിൽ പരസ്യങ്ങൾ വാങ്ങിയ കമ്പനികളിൽ നിന്നുള്ളതോ കമ്പനികളെ കുറിച്ചുള്ളതോ ആയ ഉള്ളടക്കവും ഇതിൽ ഉൾപ്പെടാം. ഉദാഹരണത്തിന്, ട്രെയിനുകളെ കുറിച്ചുള്ള തിരയലിന് ഉപയോക്താക്കളോ ടോയ് ട്രെയിൻ കമ്പനിയോ അപ്‌ലോഡ് ചെയ്ത ട്രെയിൻ കാർട്ടൂണുകളോ യഥാർത്ഥ ട്രെയിനുകളെ കുറിച്ചുള്ള ഗാനങ്ങളോ വീഡിയോകളോ ഫലങ്ങളായി ലഭിക്കാം, YouTube Kids പരസ്യം ചെയ്യൽ പ്രോഗ്രാമിന്റെ ഭാഗമല്ലാത്തതിനാൽ ഇവയൊന്നും പണമടച്ചുള്ള പരസ്യങ്ങളായി ഞങ്ങൾ കണക്കാക്കുന്നില്ല. അതുപോലെ, പണമടച്ചുള്ള പരസ്യങ്ങൾ ചോക്ലേറ്റ് നിർമ്മാതാക്കൾക്ക് ഞങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ പോലും ആരെങ്കിലും ചോക്ലേറ്റിനെ കുറിച്ച് തിരയുമ്പോൾ, ചോക്ലേറ്റ് ഫഡ്‌ജ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താവ് അപ്‌ലോഡ് ചെയ്ത വീഡിയോ തിരയലിൽ കാണിച്ചേക്കാം. YouTube Kids-ലെ വീഡിയോകളെ കുറിച്ച് കൂടുതലറിയുക.
പണമടച്ചുള്ള പരസ്യങ്ങളില്ലാതെ നിങ്ങളുടെ കുട്ടിക്കൊപ്പം വീഡിയോകൾ കാണണമെന്നുണ്ടെങ്കിൽ, YouTube Premium ഉപയോഗിച്ച് YouTube Kids ആപ്പ് പരീക്ഷിക്കൂ. കൂടുതലറിയുക.